JHL

JHL

കോവിഡ് പരിശോധനാ ഫലം വൈകുന്നു: ജനം ആശങ്കയിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : 24 മണിക്കൂറിനകം ലഭിച്ചിരുന്ന കോവിഡ് പരിശോധനാ ഫലം നാല്ദിവസം കഴിഞ്ഞും ലഭിക്കാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കുമടക്കം യാത്ര ചെയ്യാനും മറ്റു പല ആവശ്യങ്ങൾക്കുമായി ആർ. ടി. പി സി ആർ ചെയ്തവരാണ് ഇത് മൂലം ഏറെ പ്രയാസപ്പെടുന്നത്. 23 ന് കൊടുത്ത സാമ്പിളുകളുടെ ഫലം ഇനിയും വന്നിട്ടില്ല.
കാസറഗോഡ് ജില്ലയിൽ പെരിയ കേന്ദ്ര സർവകലാശാല ലാബിൽ മാത്രമാണ് നിലവിൽ പരിശോധന നടത്തുന്നത്. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന ഫലം വൈകുന്നത് എന്നറിയുന്നു. വിദ്യാർത്ഥികളടക്കം പഠനാവശ്യത്തിന് നവംബർ 23 മുതൽ കുമ്പള സി.എച്ച്.സിയിൽ സാമ്പിൾ നൽകിയവർ അധികൃതരുടെ അനാസ്ഥ മൂലം ഫലം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്.  ഫലം ലഭിക്കാത്തതിനാൽ രോഗ ലക്ഷണമുള്ളവരും ഇല്ലാത്തവരും ക്വാറന്റൈനിലിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 

പ്രശ്ന പരിഹാരത്തിനായി ജില്ലാ ഭരണകൂടം അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.





No comments