JHL

JHL

അബു ദാബി പൈവളികെ പഞ്ചായത്ത് മുസഫ ഏരിയ കെ എം സി സി പ്രവർത്തനം ഊർജ്ജിതപ്പെടുത്തും.

അബൂദാബി(www.truenewsmalayalam.com) : അബൂദാബി പൈവാളികെ പഞ്ചായത്ത് കെ എം സി സി യുടെ മുസഫാ ഏരിയായിലുള്ള പ്രവർത്തകരുടെ പ്രവർത്തന  യോഗം മുസഫാ ലൈഫ് ലൈൻ ഹോസ്പിറ്റലിൻ അടുത്തുള്ള ഇസ്മായിൽ കുദ്രഡ്ക്കയുടെ  വസതിയിൽ വെച്ച് ചേർന്നു .

മഞ്ചേശ്വരം മണ്ഡലം കെ എം സി സി  മുൻ ട്രഷററും, പഞ്ചായത്ത് കെയർ കോർഡിനേറ്ററുമായ  അബ്ദുൽ റഹ്മാൻ കമ്പള യൂടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കാസറഗോഡ് ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ   ഉദ്ഘാടനം ചെയ്തു. പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡൻ്റ് ഹമീദ് മാസിമാർ അധ്യക്ഷത വഹിച്ചു.*

*മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുകുളി , ഇസ്മായിൽ കുദ്രട്ക്ക തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് തല പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും കെ എം സി സി കെയർ പദ്ധതിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കാനും യോഗം തീരുമാനിച്ചു 

ഇബ്രാഹിം ജാറ  ,ഹംസ ചിപ്പാർ, സിദ്ദിഖ് കുദ്രട്ക , ഷാഫി ബെരിപദവ്, അസ്ഹർ പൊന്നെങ്കള, തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി സകീർ കമ്പാർ സ്വാഗവും, ട്രഷറർ ഇബ്രാഹിം ഖലീൽ പൈവളികെ നന്ദിയും പറഞ്ഞു.





No comments