JHL

JHL

വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ്‌ പദയാത്ര.

പുത്തിഗെ(www.truenewsmalayalam.com) : വർഗീയതെക്കെതിരെ യൂത്ത് കോൺഗ്രസ്‌ പുത്തിഗെ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി, ബാഡൂരിൽ നിന്നാരംഭിച്ച പദയാത്ര കട്ട്ത്തടുക്കയിൽ സമാപിച്ചു. ബാഡൂരിൽ ഡി സി സി ജനറൽ സെക്രട്ടറി സുന്തര ആരിക്കാടി, മണ്ഡലം പ്രസിഡന്റ്‌ ജുനൈദ് ഉറുമിക്ക് പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനം അർഷാദ് വോർക്കാടി ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഷാനിദ് കയ്യംകുടൽ, സലിം കാട്ടത്തട്ക, സുലൈമാൻ ഊജംപദവ്, കമറുദ്ദീൻ പടലടുക്ക,സഞ്ജീവ ബാഡൂർ, ദിവാകര,റാസി കയ്യംകുടൽ,  ഷെറിൽ, ഷുക്കൂർ കാണാജെ, റഫീഖ് കുണ്ടാർ, ബാലകൃഷ്ണ ബാഡൂർ, സംസാരിച്ചു അർഷാദ് സ്വാഗതവും, മുഹമ്മദ് എ. കെ. ജി.നന്ദിയും പറഞ്ഞു.
കുമ്പള. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യ  യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള  മണ്ഡലം  യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു ജയന്തി ദിനത്തിൽ പാദയാത്രനടത്തി .കോൺഗ്രസ് കുമ്പള ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ശരീഫ് അരിക്കാടിക്ക് പതാക കൈമാറി പദയാത്ര ഉൽഘടനം ചെയ്തു

 സമാപനം പരിപാടി  മഞ്ചേശ്വരം  നിയോജക മണ്ഡലം കോൺഗ്രസ്‌   പ്രസിഡന്റ് ഇർഷാദ് മഞ്ചേഷ്വരം ഉൽഘടനം ചെയ്തു ,മംഗലപാടി മണ്ഡലം പ്രസിഡന്റ് മൻസൂർ ,മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫ് ,കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പർ രവി രാജ് ,പൃഥിവ് രാജ് ,മുഹാസ് മൊഗ്രാൽ ,സി എച് അബ്ദുല്ല ,അലി തെല്ലത്ത്  വളപ്പ് ,ശരീഫ് ആരിക്കാടി ,റാഷിദ് മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു.





No comments