JHL

JHL

700 കർഷകരുടെ മരണത്തിന് മോദി മാപ്പ് പറയണം

ഡൽഹി(www.truenewsmalayalam.com) : ഐക്യ കർഷക സമരത്തിന്‍റെ ഐതിഹാസികമായ വിജയമാണ് കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് മോദി ഇന്ന് നടത്തിയ പ്രഖ്യാപനം. നരേന്ദ്ര മോദിക്കും സർക്കാറിനും സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും സമരത്തിന് അനുകൂലമായി വലിയ രീതിയിലാണ് കർഷകർ മുന്നോട്ടുവന്നത്. ഇതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തൊഴിലാളി വർഗ സംഘടനകളും മുന്നോട്ടുവന്നു. അതിന്‍റെ വിജയമാണ് മൂന്ന് കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുന്ന തീരുമാനം.





No comments