JHL

JHL

വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

കാസർകോട്(www.truenewsmalayalam.com) :  വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. കാസർകോട് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പുണ്ടലിംഗ ഷേണായിയുടെ ഭാര്യ  ഗായത്രി ഷേണായി (61) ആണ് മരിച്ചത്.
വീടിന് സമീപത്തെ കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് ഗായത്രിയെ കിണറിൽ നിന്ന് പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദമ്പതികൾക്ക് മക്കളില്ല.





No comments