JHL

JHL

വ്യാജ ആധാരമുണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസ്; ഒന്നാം പ്രതി ഒളിവിൽ.

ബദിയടുക്ക(www.truenewsmalayalam.com) : വ്യാജ ആധാരമുണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി ഒളിവിൽ പോയി.ആധാരമെഴുത്തുകാരനെ റിമാൻഡ് ചെയ്തു.മുണ്ട്യത്തടുക്ക അരിയപ്പാടിയിലെ വൈ.എ.മുഹമ്മദ് കുഞ്ഞിയാണ് (39)ഒളിവിൽ പോയത്.കാസർകോട് പള്ളം റോഡ് ആശ്രയിയിലെ സി.വിശ്വനാഥ കാമത്തിനേയാണ് (55) റിമാൻഡ് ചെയ്തത്. 2019ൽ മുഗു കുറുവം കുട്‌ലുവിലെ വാണി.എൻ.ഭട്ട് പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. വാണിയുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981ലാണ് 1.34 ഏക്കർ സ്ഥലം പട്ടയമായി ലഭിച്ചത്.
ചോമാറുവിന്റെ മരണശേഷം വാണിയുടെ സഹോദരൻ കൃഷ്ണഭട്ടിനു സ്ഥലം വിറ്റു.1994ൽ ഈ സ്ഥലം കൃഷ്ണ ഭട്ടിൽ നിന്നും വാണി വാങ്ങി.ചോമാറുവിനു പകരം ചോമുവെന്ന മറ്റൊരു സ്ത്രീയെ കാട്ടി ചോമാറുവെന്ന പേരിൽ മുഹമ്മദ് കുഞ്ഞിയുടെ പേരിൽ ആധാരമുണ്ടാക്കിയെന്ന കേസിലാണ് അന്വേഷണം നടത്തിയത്. മതിയായ രേഖകൾ ഇല്ലാതെ മുഹമ്മദ് കുഞ്ഞിയുടെ പേരിൽ വ്യാജ ആധാരമുണ്ടാക്കിയതിനാണ് വിശ്വനാഥ കാമത്തിനെ അറസ്റ്റ് ചെയ്തത്. ബദിയടുക്ക എസ്ഐ.സി.സുമേഷ് ബാബുവാണ് കേസ് അന്വേഷിക്കുന്നത്.





No comments