JHL

JHL

മംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.

പുത്തൂർ(www.truenewsmalayalam.com) : മംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കൊമ്പേട്ട് സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്നലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.
മുഹമ്മദ് ഇമ്രാൻ, കൈഫുള്ള എന്നിവർക്കാണ് പരിക്കേറ്റത്. ത്രിശൂലം കൊണ്ട് വിദ്യാർത്ഥികളുടെ പുറത്ത് കുത്തുകയായിരുന്നു.

 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ എബിവിപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുത്തൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തു.





No comments