JHL

JHL

കർഷകർക്ക്‌ അഭിവാദ്യമർപ്പിച്ച് ജില്ലയിലെങ്ങും ആഹ്ലാദ പ്രകടനം.

കാസർകോട്‌(www.truenewsmalayalam.com) : കർഷകർക്കെതിരെയുള്ള നിയമങ്ങൾ പിൻവലിപ്പിച്ച്‌ മോദി സർക്കാരിനെ മുട്ടുകുത്തിപ്പിച്ച കർഷകർക്ക്‌ അഭിവാദ്യമർപ്പിച്ച് ജില്ലയിലെങ്ങും  ആഹ്ലാദ പ്രകടനം. കർഷകരും കർഷക തൊഴിലാളികളും യുവജനങ്ങളും വിദ്യാർഥികളും തൊഴിലാളികളും പ്രകടനത്തിൽ അണിനിരന്നു. 

കാസർകോട്‌ ഉളിയത്തടുക്കയിൽ കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എൽഎ ഉദ്‌ഘാടനം ചെയ്‌തു. എം സുമതി, കെ എ മുഹമ്മദ്‌ ഹനീഫ, എ രവീന്ദ്രൻ, എം കെ രവീന്ദ്രൻ, കെ ഭുജംഗ ഷെട്ടി എന്നിവർ സംസാരിച്ചു. നീലേശ്വരത്ത് എ വി സുരേന്ദ്രൻ, ഒ വി രവീന്ദ്രൻ, കെ ജാനു, സി വി വിനോദ്, കെ വി സേതുമാധവൻ, വി വി പ്രകാശൻ, എം വി രാജീവൻ, കെ പി രാജേഷ് എന്നിവർ, എ തമ്പാൻ നായർ എന്നിവർ സംസാരിച്ചു. ചാളക്കടവിൽ ബി ബാലൻ, കെ വി ചന്ദ്രൻ, വി ശ്രീധരൻ എന്നിവർ സംസാരിച്ചു. പാലക്കുന്നിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. വി ആർ ഗംഗാധരൻ, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.   

ബേക്കൽ പള്ളിക്കരയിൽ പി കെ അബ്ദുള്ള, സുധാകരൻ, ടി സി സുരേഷ്‌, എം എച്ച്‌ ഹാരീസ്‌, കെ പുഷ്‌കരാക്ഷൻ, എ കുമാരൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് കെ മോഹനൻ, കെ സുകുമാരൻ, സി നാരായണൻ എന്നിവർ സംസാരിച്ചു.

സിഐടിയു നിലേശ്വരത്ത്‌ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. കെ ഉണ്ണി നായർ, വെങ്ങാട്ട് ശശി, ഒ വി രവീന്ദ്രൻ, ഇ കെ ചന്ദ്രൻ, കെ ശശികല എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ കെ നാരായണൻ, സുബിൽ കുട്ടമത്ത്‌, വെള്ളാട്ട്  ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ചുമട്ട്‌ തൊഴിലാളികൾ ചെറുവത്തൂരിൽ പ്രകടനം നടത്തി. എ നാരായണൻ, കെ ഭാസ്‌കരൻ, കെ രവീന്ദ്രൻ, വി സി മാധവൻ, ഗിരികൃഷ്ണൻ, പി ജാനകി, പി വി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. 

സിപിഐ എം രാജപുരത്ത്‌ നടത്തിയ പ്രകടനം ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഒക്ലാവ് കൃഷ്ണൻ, ഷാലുമാത്യു, എ കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കള്ളാറിൽ പി കെ രാമചന്ദ്രൻ, കെ അർജുനൻ, സിജോ ചാമക്കാലയിൽ, എ എൻ മാധവൻ, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ചുള്ളിക്കരയിൽ ടി ബാബു, സി കുഞ്ഞിക്കണ്ണൻ, എ രാജൻ, കെ വി ഷാബു, എ പത്മനാഭൻ എന്നിവർ സംസാരിച്ചു. പനത്തടിയിൽ എം സി മാധവൻ, പി രഘുനാഥ്, പാണത്തൂരിൽ പി തമ്പാൻ, ബിനു വർഗീസ്, കാലിച്ചാനടുക്കത്ത് യു തമ്പാൻ, ടി വി ജയചന്ദ്രൻ, മധു കോളിയാർ, അട്ടേങ്ങാനത്ത് യു ഉണ്ണികൃഷ്ണൻ, എച്ച് നാഗോഷ്, ബി മധു സുദനൻ, തായന്നൂരിൽ പി ഗംഗാധരൻ, ഇ ബാലകൃഷ്ണൻ, വി കരുണാകരൻ എന്നിവർ സംസാരിച്ചു.

ഇരിയണ്ണിയിൽ  ബി കെ നാരായണൻ  ഉദ്ഘാടനം ചെയ്തു. കെ  അപ്പകുഞ്ഞി അധ്യക്ഷനായി. ബി എം പ്രദീപ്  സംസാരിച്ചു. കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു.

മുള്ളേരിയയിൽ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. മോഹനൻ കാടകം അധ്യക്ഷനായി. എ വിജയകുമാർ സ്വാഗതം പറഞ്ഞു.





No comments