JHL

JHL

മംഗലാപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ.

പുത്തൂർ(www.truenewsmalayalam.com)  : മംഗലാപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ.

 ഹിരേബണ്ടാടി സ്വദേശി കേശവ് (34) എന്നയാളെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ വയറ്റിൽ ട്യൂമർ വളരുന്നുണ്ടെന്ന സംശയത്തിൽ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ആശുപത്രി ഉദ്യോഗസ്ഥർ വിവരം പോലീസിനെ അറിയിക്കുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തന്നെ ഗര്ഭിണിയാക്കിയത് കേശവ് ആണെന്ന് പെൺകുട്ടി പറഞ്ഞത്.

പെൺകുട്ടി വ്യാഴാഴ്ചയോടെ പെൺകുഞ്ഞിന് ജന്മം നൽകി.

ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷനിൽ കേശവിനെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം കേസെടുത്തു.





No comments