JHL

JHL

റാഗിംഗ്: കർശന നടപടി സ്വീകരിക്കണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാസർകോട്(www.truenewsmalayalam.com) : ഉപ്പള ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗ് കർശന നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാസിഖ് മഞ്ചേശ്വർ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ റാഗിംഗ് സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവത്തോടെ കാണണം. സ്കൂളുകളിൽ പോലും റാഗിംഗ് കേസുകൾ വർദ്ധിച്ചത് ഉത്തരവാദിത്തപ്പെട്ടവരുടെ വീഴ്ചയാണ്.
റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷവും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് ഇത്തം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാവും. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.




No comments