JHL

JHL

കേരഗ്രാമം സംഘാടക സമിതി രൂപികരിച്ചു

മംഗൽപാടി(www.truenewsmalayalam.com) : മംഗൽപാടി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്നു കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 2021 ഡിസംമ്പർ 4 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മന്ത്രി ദീനാർനഗർ ഗാർഡൻ സിറ്റിയിൽ വെച്ച് നിർവ്വഹിക്കുകയാണ്. ചടങ്ങിന്റെ വിജയത്തിനായി എം എം എ, എം പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിസന്റ ചെയർപേഴ്സൺ, മഞ്ചേശ്വരം കൃഷി അസിസന്റ് ഡയറക്ടർ കൺവീനറായി 201 അംഗ സംഘാടകസമിതി രൂപീകരിച്ചു. 

 രൂപികരണ യോഗത്തിൽ എം. കെ. എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. ആനന്ദ , വേണുഗോപാൽ തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ  ആശംസകൾ നേർന്നു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനികൾ, കാർഷിക വികസന സമതിയംഗങ്ങൾ, രാഷ്ടിയ സമൂഹ്യ പ്രവർത്തകൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. മാഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് റിസ്വാന സ്വാഗതവും കൃഷി ഓഫീസർ വന്ദന ജി. പൈ നന്ദിയും രേഖപ്പെടുത്തി.





No comments