JHL

JHL

ജില്ലയിലെ പുഴകളിലെ അംഗീകൃത കടവുകളില്‍ നിന്നും മണലെടുക്കുവാന്‍ അനുമതി നൽകണം; എസ്‌.ടി.യു കളക്ടറേറ്റ് മാർച്ച് 30ന്‌

കാസര്‍കോട്‌(www.truenewsmalayalam.com) : ജില്ലയിലെ പുഴകളിലെ അംഗീകൃത കടവുകളില്‍ നിന്നും മണലെടുക്കുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട്‌ 30ന്‌ കലക്ട്രേറ്റിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ സ്റ്റേറ്റ്‌ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ (എസ്‌.ടി.യു) ജില്ലാ യോഗം തീരുമാനിച്ചു. അംഗീകൃത കടവുകളില്‍ നിന്നും മണലെടുക്കുന്നത്‌ നിര്‍ത്തിവെച്ചിട്ട്‌ 6 വര്‍ഷമായി.

 ഇത്രയും കാലവും അനധികൃത മണലെടുപ്പ്‌ തുടരുകയുമാണ്‌. പരമ്പരാഗതമായി മണല്‍ വാരി ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികള്‍ പട്ടിണിയിലായിട്ട്‌ വര്‍ഷങ്ങളായി.

മണല്‍ ഓഡിറ്റും മറ്റ്‌ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടും മണലെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മണലിന്റെ ക്ഷാമവും നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും കാരണം നിര്‍മ്മാണമേഖലയാകെ സ്‌തംഭിച്ചിരിക്കുകയാണെന്നും ആയതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച പുഴ കടവുകളില്‍ നിന്നും മണലെടുക്കാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡണ്ട്‌ സി.എ.ഇബ്രാഹിം എതിര്‍ത്തോട്‌ ആധ്യക്ഷം വഹിച്ചു. എസ്‌. ടി. യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ്‌ അഷ്‌റഫ്‌ ഉദ്‌ഘാടനം ചെയ്‌തു. പി.ഐ.എ.ലത്തീഫ്‌, ശരീഫ്‌ കൊടവഞ്ചി, മുത്തലിബ്‌ പാറക്കെട്ട്‌,മൊയ്‌തീന്‍ കൊല്ലമ്പാടി, ബി.പി.മുഹമ്മദ്‌, എം.കെ. ഇബ്രാഹിം പൊവ്വല്‍, അബ്ദുറഹ്മാന്‍ കടമ്പള, എ.എച്ച്‌.മുഹമ്മദ്‌ ആദൂര്‍,യൂസഫ്‌ പാച്ചാണി, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍,ഹനീഫ പാറ ചെങ്കള, ടി.എസ്‌. സൈനുദ്ധീന്‍ തുരുത്തി, ശിഹാബ്‌ റഹ്മാനിയ നഗര്‍, ശാഫി പള്ളത്തടുക്ക പ്രസംഗിച്ചു.





No comments