JHL

JHL

വീട്ടില്‍ സൂക്ഷിച്ച 43.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ്‌ സംഘം പിടികൂടി.

കുമ്പള(www.truenewsmalayalam.com) : വീട്ടില്‍ സൂക്ഷിച്ച 43.7 കിലോഗ്രാം കഞ്ചാവുമായി മടന്തൂർ സ്വദേശി പിടിയിൽ. കുബണൂര്‍, മടന്തൂർ സ്വദേശി സുലൈമാ (52)നെയാണ്‌ കുമ്പള എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 അസിസ്റ്റന്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ കൃഷ്‌ണ കുമാറിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകീട്ട്‌ നടത്തിയ റെയ്‌ഡിലാണ്‌ വീടിന്റെ വര്‍ക്ക്‌ ഏരിയയില്‍ രണ്ടുകിലോ വീതമുള്ള പാക്കറ്റുകളിലാക്കി ചാക്കില്‍ സൂക്ഷിച്ച നിലയിൽ കഞ്ചാവ്‌ പിടികൂടിയത്‌.
കാസര്‍കോട്‌ എക്‌സൈസ്‌ നടത്തിയ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണ്‌ ഇന്നലെ മടന്തൂരില്‍ നടന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു. മംഗ്‌ളൂരുവില്‍ നിന്നാണ്‌ കഞ്ചാവ്‌ എത്തിച്ചതെന്നും ഇതു ചില്ലറ വില്‍പ്പനക്കാര്‍ക്ക്‌ കൈമാറുകയാണ്‌ രീതിയെന്നും അറസ്റ്റിലായ സുലൈമാന്‍ മൊഴി നല്‍കിയതായി കൂട്ടിച്ചേര്‍ത്തു.
പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ആദ്യമായാണ്‌ സുലൈമാന്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്‌. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ കെ പ്രജിത്ത്‌, പി സുധീഷ്‌, കെ വിനോദ്‌, എം ശ്രീജിഷ്‌, സബിത്ത്‌ലാല്‍, കെ അമിത്ത്‌, വുമണ്‍ സിവില്‍ എക്‌സൈസ്‌ ഓഫീസറായ വി ബിജില  സംഘത്തിലുണ്ടായിരുന്നു.




No comments