JHL

JHL

സാന്ത്വനം ഇലക്‌ട്രീഷ്യൻ കൂട്ടായ്മ സംഗമം നടത്തി.

കാസർകോട്(www.truenewsmalayalam.com) : സാന്ത്വനം ഇലക്‌ട്രീഷ്യൻ കൂട്ടായ്മ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു.

പ്രസിഡന്റ് എ.അബൂബക്കർ അധ്യക്ഷതവഹിച്ചു. .അബ്ദുൽകരീം കോളിയാട് മുഖ്യാതിഥിയായിരുന്നു. 35 പഴയകാല ഇലക്‌ട്രീഷ്യന്മാരെ ആദരിച്ചു.

കൂട്ടായ്മ ചെയർമാൻ മുഹമ്മദ് ശരീഫ് മല്ലം പതാക ഉയർത്തി.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസൽ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹമീദ് ഹൊസങ്കടി, നഗരസഭാ കൗൺസിലർ സൈനുദ്ദീൻ തുരുത്തി, ഷംസുദ്ദീൻ, അബ്ദുൽസത്താർ ചെമ്മനാട് ,പി.കെ.വിനോദ്കുമാർ, കാദർ കരിപ്പൊടി, എബി കുട്ടിയാനം, ടി.എ.ഹാരീസ് എന്നിവർ സംസാരിച്ചു. കെ.എം.ഷാഹുൽഹമീദ് ക്ലാസെടുത്തു.

സമാപന യോഗത്തിൽ ഹാഷിം ഉളിയത്തടുക്ക, സി.മുഹമ്മദ് റഫീഖ്, ജയ്‌സൺ കെ.പുറം ,ഇസ്മായിൽ തളങ്കര, റഷീദ് ചെമ്പരിക്ക എന്നിവർ സംസാരിച്ചു.





No comments