JHL

JHL

മഞ്ചേശ്വരം താലൂക്ക് സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കണം; കേരള എൻ.ജി.ഒ യൂണിയൻ.

മഞ്ചേശ്വരം(www.truenewsmalayalam.com) : താലൂക്കിലെ ജനങ്ങളുടെ സ്വപ്നമായ സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം പി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി. ശോഭ, കെ.വി. രമേശൻ, വി. ഉണ്ണികൃഷ്ണൻ, ടി. ശാലിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. സുരേന്ദ്രൻ (പ്രസി.), എസ്. ധന്യ, എം. കൃഷ്ണൻ (വൈ. പ്രസി.), എം.എസ്. ജോസ് (സെക്ര.), എം. മോഹനൻ, പി.എ. ഷെരീഫ് (ജോ. സെക്ര.), സുഗുണകുമാർ (ഖജാ.).





No comments