JHL

JHL

ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണം; എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി.

കാസർകോട്(www.truenewsmalayalam.com) : ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി വിദ്യാനഗർ പോസ്റ്റ് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. കേന്ദ്ര സെക്ര​േട്ടറിയറ്റംഗം നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.
രഘുനാഥ്, പി.വിദ്യ, പ്രകാശൻ, കെ.വി.ശില്പ, വിപിൻ കീക്കാനം, വിനയ് കുമാർ, സച്ചിൻ ഗോപു, സച്ചിൻ ചായ്യോത്ത്, പ്രവീൺ പാടി എന്നിവർ സംസാരിച്ചു. സമാപനം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.അഭിരാം അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു സംസാരിച്ചു.





No comments