JHL

JHL

ചെരുപ്പ്‌ നിര്‍മ്മാണ ഫാക്‌ടറിയില്‍ പൊട്ടിത്തെറി.

പെര്‍ള(www.truenewsmalayalam.com) : കുരടുക്കയിലെ ചെരുപ്പ്‌ നിര്‍മ്മാണ ഫാക്‌ടറിയിലെ പൊട്ടിത്തെറി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. മൊഗ്രാല്‍പുത്തൂര്‍, ബള്ളൂര്‍ സ്വദേശി എന്‍ പി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ട്രേഡിംഗ്‌ കമ്പനി എന്ന സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയോടെയാണ്‌ അത്യുഗ്ര ശബ്‌ദത്തില്‍ പൊട്ടിത്തെറി ഉണ്ടായത്‌.
എയര്‍ പ്രഷര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ആസ്‌ബറ്റോസില്‍ നിര്‍മ്മിച്ച മേല്‍ക്കുരയില്‍ വിള്ളല്‍ വീണു. സംഭവ സമയത്ത്‌ 25 വോളം തൊഴിലാളികള്‍ ഫാക്‌ടറിയില്‍ ഉണ്ടായിരുന്നു. ലേഡീസ്‌ റബ്ബര്‍ ചെരുപ്പ്‌ ഉണ്ടാക്കുന്ന ഫാക്‌ടറിയാണിത്‌. വിവരമറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തിയിരുന്നു.





No comments