JHL

JHL

14 കാരന് നേരെ ലൈംഗികാതിക്രമം; വോർക്കാടി സ്വദേശി കസ്റ്റഡിയിൽ

കാസര്‍കോട്(www.truenewsmalayalam.com) : മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ 14 കാരന് നേരെ ലൈംഗികാതിക്രമം, വോർക്കാടി സ്വദേശി കസ്റ്റഡിയിൽ.

വോര്‍ക്കാടി നെല്ലിപ്പദവ് സ്വദേശി ശശീധര(40)യെയാണ് വനിതാ സ്റ്റേഷന്‍ എസ്.ഐ രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

 മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു 14 കാരന്‍, ഹൊസങ്കടിയെത്തിയപ്പോൾ ശശീധര ബസില്‍ കയറുകയും കുട്ടിയുടെ സമീപത്തിരിക്കുകയുമായിരുന്നു, പിന്നീട് ദേഹോപദ്രവം തുടങ്ങുകയായിരുന്നു. കുട്ടി എതിര്‍ത്തിട്ടും ഉപദ്രവം തുടര്‍ന്നു.

 ബസ് കാസര്‍കോട് ഡിപ്പോയിലെത്തിയ ശേഷം കുട്ടി കണ്ടക്ടറെ വിവരം അറിയിക്കുകയും, ഉടന്‍ പൊലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിറിമാൻഡ് ചെയ്തു..



No comments