ദേശിയ പാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീണ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി
കാസർകോട്(www.truenewsmalayalam.com) : ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന മയിച്ചയിൽ വീരമലകുന്നിടിഞ്ഞ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രണ്ടുമണിക്കൂറോളം പരിശ്രമിച്ചു രക്ഷപ്പെടുത്താനായി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ സദ്ദാം ഹുസൈൻ(27) ലിറ്റോ (19) എന്നിവരെയാണ് മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
Post a Comment