JHL

JHL

മൊഗ്രാലിൽ ഗ്രാൻഡ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

 

മൊഗ്രാൽ(www.truenewsmalayalam.com) : പരിശുദ്ധ റമദാൻ വിട പറയാനിരിക്കെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാൻഡ് ഇഫ്താർ സംഗമങ്ങൾ വ്യാപകം. സാമുദായിക സൗഹാർദ്ദത്തിന്റെയും വേദികളായി മാറുകയാണ് ഇത്തരം ഇഫ്താർ വിരുന്നുകൾ.

 മൊഗ്രാൽ സ്കൂൾ മൈതാനിയിൽ "മൊഗ്രാലിയൻസ് ''എന്ന പേരിൽ യുവാക്കൾ ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. 

ആയിരക്കണക്കിനാളുകളാണ് ഈ ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചത്. നാട്ടുകാർക്ക് പുറമെ നാട്ടിലെ സാമൂഹിക- സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ- മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.


No comments