JHL

JHL

റിയാസ് മൗലവി; കോടതി വിധി നിരാശാജനകം - കാസർകോട് കോർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്


 കാസർകോട്(www.truenewsmalayalam.com) : റിയാസ് മൗലവി വധത്തിൽ മതിയായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളായ ആർ എസ് എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് കാസർകോട് കോർഡിനേഷൻ കമ്മിറ്റി യോഗം വിലയിരുത്തി. 

പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന മൗലവിയെ ഗൂഡാലോചന നടത്തി കൊലപ്പെടുത്തുന്നതിലൂടെ നാട്ടിലെ സാമൂഹിക അന്തരീഷം തകർത്ത് കലാപമുണ്ടാക്കുകയെന്നതാണ് അക്രമികൾ ലക്ഷ്യമിട്ടത്. എന്നാൽ നീണ്ട വിചാരണയ്ക്ക് ശേഷം പ്രതികൾ കുറ്റക്കാരല്ല എന്ന കോടതി വിധി

റിയാസ് മൗലവിയോട് വീണ്ടും വീണ്ടും ചെയ്ത് കൊണ്ടിരിക്കുന്ന നീതി നിഷേധമാണെന്നും 

കൊല ചെയ്യപ്പെട്ട മൗലവിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്

 പ്രക്ഷോഭം നടത്താനും കോഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഏപ്രിൽ 14 ന് ഞായറാഴ്ച ബഹുജന കൺവെൻഷൻ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതാണ്.

 കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അത്വീഖ് റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ച യോഗത്തിൽ സി.എം.എ ചേരൂർ,അബ്ദുൽ റസാക്ക് അബ്റാറി, അഡ്വ. മുഹമ്മദ് റഫീഖ്, മുഹമ്മദ് കെ.ടി, അബ്ദുൽ റഹിമാൻ ബന്തിയോട്, മുഹമ്മദ് കുഞ്ഞി ബി.കെ, നൗഷാദ് പി.എം.കെ, ഷിബിൻ റഹ്മാൻ, എൻ.എ സീതി ഹാജി കോളിയടുക്കം, അബ്ദുൽ ഖാദർ തെക്കിൽ, ബി.ബഷീർ, ഖാലിദ് ബഷീർ, കരീം ചൗക്കി, ഷെഫീഖ് നസ്റുല്ലാഹ് , മുനീർ എ.എച്ച്, ഹമീദ് മെഡിക്കൽ തുടങ്ങിയ വിവിധ മത - രാഷ്ടിയ സാമൂഹിക സംഘടന പ്രതിനിധികൾ സംസാരിച്ചു. 

ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും ബി.എം ഹബീബ് നന്ദിയും പറഞ്ഞു.


No comments