JHL

JHL

ലോകസഭ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


കാസർഗോഡ്(www.truenewsmalayalam.com) : ലോകസഭ തിരഞ്ഞെടുപ്പ് 2024 നോട്നുബന്ധിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

 കേരളത്തിലെ 14 ജില്ലയിലെയും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ക്രമീകരിച്ചരിക്കുന്നത്. 

രണ്ട് ഘട്ടമായിട്ടാണ് മത്സരം.

 പ്രാഥമികഘട്ടം കേരളത്തിലെ 6 കോർപറേഷനുകളിലായിട്ടും, മെഗാ ഫൈനൽ തിരുവനന്തപുരം കോർപറേഷനിലുമായിരിക്കും നടക്കുക.

 കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ പൊതുജനങ്ങൾക്ക് കണ്ണൂർ കോർപറേഷനിൽ 15.04.2024 നാണ് മത്സരം.

 പ്രാഥമിക ഘട്ടത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 5000,3000,2000 രൂപ സമ്മാന തുക ലഭിക്കുന്നതായിരിക്കുo.


No comments