നരേന്ദ്ര മോദിയുടെ ഭരണം പട്ടിണിസൂചികയിൽ പോലും ഇന്ത്യയെ അഫ്ഗാനിസ്ഥാനേക്കാളും മുന്നിലാക്കി; ജബീന ഇർഷാദ്
കാഞ്ഞങ്ങാട് ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വെൽഫെയർ പാർട്ടി കാസറഗോഡ് പാർലമെന്റ് മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആഗോള പട്ടിണി സൂചികയിൽ അഫ്ഗാനിസ്ഥാൻ 112 ആം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യ 109 ആം സ്ഥാനത്താണ്. ഇത് വരെ കേട്ടുകേൾവിയില്ലാത്ത അഴിമതിയുടെ കഥകളാണ് പുറത്ത് വന്നുകൊണ്ടിരുന്നത്.
ഇന്ത്യ വൈവിധ്യത്തിന്റെ സൗന്ദര്യത്തിൽ നിലനിൽക്കണമെങ്കിൽ ഈ തെരഞ്ഞെടുപ്പിലെങ്കിലും ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയണമെന്നും അതിന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അവർ പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, ജില്ലാ ട്രഷറർ മഹമൂദ് പള്ളിപ്പുഴ, സി എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, സി എച്ച് ബാലകൃഷ്ണൻ, സി എ യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ടി കെ അഷറഫ് സ്വാഗതവും കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment