JHL

JHL

കുമ്പള സ്കൂൾ റോഡിലെ പെട്ടിക്കട വ്യാപാരി അബൂബക്കർ കൂട് നിര്യാതനായി


കുമ്പള(www.truenewsmalayalam.com) :  കുമ്പള കുണ്ടങ്കാറ ഡുക്ക ഹൗസിൽ അബൂബക്കർ കൂട് (80)നിര്യാതനായി.

കുമ്പള സ്കൂൾ റോഡിൽ വർഷങ്ങളായി പെട്ടിക്കട വെച്ച് ഫോട്ടോ ഫ്രെയിം ചെയ്തു കൊടുക്കുകയും, കത്തി, കത്രിക എന്നിവ മൂർച്ച കൂട്ടി കൊടുക്കുകയും ചെയ്തു വരികയായിരുന്നു. കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

പരേതയായ ദൈനബിയായിരുന്നു ഭാര്യ. മക്കൾ :ഫൗസിയ, പരേതനായ അഷ്‌റഫ്‌.

മരുമകൻ:അസീസ് പുത്തിഗെ. സഹോദരങ്ങൾ:അബ്ദുള്ള, ബീഫാത്തിമ, ആയിഷ, ആസിയ, ദൈനബി, മറിയ.

നിര്യാണത്തിൽ കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ അനുശോചിച്ചു.

No comments