JHL

JHL

മുടിപ്പു തെരുവ് ഇഫ്താർ ; സംഘാടകർക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നോട്ടീസ്

മംഗളൂറു : മുടിപ്പു ഗ്രാമപഞ്ചായത്തിൽ നടന്ന വിവാദമായ 'മിഡ്-സ്ട്രീറ്റ് ഇഫ്താർ പാർട്ടി' സംഘാടകർക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നോട്ടീസ് അയച്ചു.

മാർച്ച് 30 ന്, 'ഓട്ടോ രാജാക്കന്മാർ ഇഫ്താർ' എന്ന പേരിൽ  ദക്ഷിണ കന്നഡ ജില്ലയിലെ പുതിയ ഐടി ഹബ്ബിലേക്ക് പോകുന്ന തിരക്കേറിയ കവലയായ മുടിപ്പു ജംഗ്ഷനിൽ ഉള്ളാൽ താലൂക്കിലെ സംസ്ഥാന പാതയിലാണ് ഇഫ്താർ സംഗമം നടന്നത്. പരിപാടി ഉച്ചയ്ക്ക് 2 മണി വരെ നാല് മണിക്കൂറിലധികം സംസ്ഥാന ഹൈവേയുടെ 200 മീറ്ററിലധികം തടസ്സം സൃഷ്ടിച്ചു.
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുഖ്യ സംഘാടകനായ അബൂബക്കർ സിദ്ദിഖിനാണ് ഇതുമായി ബന്ധപ്പെട്ട നോടീസ് ലഭിച്ചത്.  

 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന പരിപാടിയുടെ വൈറൽ വീഡിയോ കണ്ടാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. തിരക്കേറിയ സമയങ്ങളിൽ നാലുമണിക്കൂറിലേറെ നേരം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഇതുമൂലം ഗതാഗത തടസ്സമുണ്ടായി. ഉള്ളാള് താലൂക്കിലെ റിക്ഷാ ഡ്രൈവര് മാര് സംഘടിപ്പിച്ച സംഗമത്തില് വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.

സാമുദായിക സൗഹാർദത്തിലേക്കുള്ള അഭിനന്ദനാർഹമായ ചുവടുവയ്പായി പരിപാടിയെ നാട്ടുകാരും മാധ്യമങ്ങളും വിലയിരുത്തിയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം എന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്.



No comments