JHL

JHL

ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ ഇന്നുമുതൽ 27 വരെ നിരോധനാജ്ഞ

 


കാസർഗോഡ്(www.truenewsmalayalam.com) : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇന്ന് മുതൽ 27 വൈകിട്ട് ആറു വരെ നിരോധന പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ കെ ഇമ്പശേഖറും, ജില്ലാ പോലീസ് മേധാവി പി ബിജോയും അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിന് ആയാണ് 1973ലെ സി ആർ പി സി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 

പൊതു-സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചിൽ അധികം പേർ കൂട്ടം കൂടുന്നതും പൊതുയോഗങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. 

സ്ഥാനാർത്ഥികൾക്ക് വീടുകൾ കയറിയുള്ള നിശബ്ദ പ്രചരണത്തിന് അനുമതിയുണ്ട്. 

നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

No comments