രോഗികൾക്ക് സാന്ത്വനമേകി ദേശീയവേദിയുടെ റംസാൻ റിലീഫ്.
ഭക്ഷ്യ കിറ്റ്,പെരുന്നാൾ കിറ്റ്, രോഗികളായവർക്കുള്ള ചികിത്സാ സഹായം, പുതുവസ്ത്ര വിതരണം എന്നിങ്ങനെയുള്ള കാരുണ്യ പ്രവർത്തനങ്ങളിലാണ് സംഘടനകൾ നാടെങ്ങും രംഗത്തുള്ളത്. ഇത്തരം പ്രവർത്തനങ്ങൾക്ക് സാമൂഹിക -സന്നദ്ധ സംഘടനകൾ നേതൃത്വം നൽകിവരുന്നു.
മൊഗ്രാലിലെ നൂറോളം വരുന്ന കിടപ്പ് രോഗികൾക്കും മറ്റുമായി സാന്ത്വന സ്പർശമേകി മൊഗ്രാൽ ദേശീയ വേദിയുടെ റംസാൻ റിലീഫ് പ്രവർത്തനം വേറിട്ട കാഴ്ചയായി. വിവിധ രോഗങ്ങളാൽ അവശത അനുഭവി ക്കുന്ന രോഗികളെ സന്ദർശിക്കുകയും, അവരുടെ വിഷമതകൾ കേട്ടറിയുകയും, സാന്ത്വനമേകിയുമാണ് റംസാൻ റിലീഫ് പ്രവർത്തനം നടത്തിയത്. ഇതിനോടനുബന്ധിച്ച് അടിയന്തിര ചികിത്സാ സഹായവും വിതരണം ചെയ്തു.
റിലീഫ് പ്രവർത്തനങ്ങൾക്ക് പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്എം കരീം, വൈസ് പ്രസിഡണ്ടുമാരായ അബ്ദുള്ള കുഞ്ഞി നട് പ്പളം, അഷ്‌റഫ് പെർവാഡ്, ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എഎം സിദ്ധീഖ് റഹ്മാൻ,ടി കെ അൻവർ എന്നിവർ നേതൃത്വം നൽകി.
Post a Comment