എയിംസ് എന്ന ആവശ്യത്തോടും, മെഡിക്കൽ കോളേജിനോടും മുഖം തിരിച്ച് നിന്ന ഇടതുമുന്നണിക്കുള്ള ഷോക്ക് ട്രീറ്റ്മെന്റാകണം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം - കോൺഗ്രസ് പ്രവർത്തക സംഗമം
മൊഗ്രാൽ(www.truenewsmalayalam.com) : എയിംസ് കാസർഗോഡ് സ്ഥാപിക്കുന്നതിലും, മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിലും മുഖം തിരിച്ചു നിന്ന സംസ്ഥാന സർക്കാറിനും, ഇടതുമുന്നണിക്കുമുള്ള ഷോക്ക് ട്രീറ്റ്മെന്റായി ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ജനാധിപത്യ വിശ്വാസികൾ വോട്ടവകാശം വിനിയോഗിക്കണമെന്ന് മൊഗ്രാൽ യൂണിറ്റ് കോൺഗ്രസ് പ്രവർത്തക സംഗമം അഭ്യർത്ഥിച്ചു.
ആരോഗ്യമേഖലയടക്കം എല്ലാ രംഗത്തും കാസർഗോഡ് ജില്ലയെ അവഗണിച്ച സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്.
വയോധികരുടെ അടക്കം ക്ഷേമ പെൻഷനുകളിൽ പോലും കുടിശിക വരുത്തി. മത്സ്യത്തൊഴിലാളികളുടെ ദുരിതവും, വറുതിയും സർക്കാർ കാണാതെ പോകുന്നു. ഈ അവഗണനകൾക്കെതിരെയുള്ള വിധിയെഴുത്താകണം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാവേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം റിയാദ് ഓവൈസിസി റിയാദ് സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡണ്ട് സിഎം കുഞ്ഞി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബഷീർ അഹമ്മദ് സിദ്ദീഖ് അധ്യക്ഷതവഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി മുഖ്യാതിഥിയായി സംബന്ധിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഷക്കീൽ അബ്ദുള്ള,ടിഎ കുഞ്ഞഹമ്മദ്, എഎം ഹനീഫ്, അബൂബക്കർ പേരാൽ, കാദർ മൊഗ്രാൽ, എഎച് ഇബ്രാഹിം, രമേഷ് ഗാന്ധിനഗർ, കെപി അഷറഫ്, യാസീൻ മൊഗ്രാൽ,മുഹമ്മദ് അബ്ക്കോ, എംഎസ് മുഹമ്മദ് കുഞ്ഞി, ശരീഫ് ഗല്ലി, ബദറുദ്ദീൻ ദിനാർ,അഷ്‌റഫ് കെ കെ, ഇബ്രാഹിം ഷാ, അബ്ദുല്ല കുഞ്ഞി എംഎസ്,എച്ച് ശരീഫ് എന്നിവർ സംബന്ധിച്ചു. റിയാസ് നന്ദി പറഞ്ഞു.
Post a Comment