JHL

JHL

അച്ഛനെ മകൻ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു ; മകൻ അറസ്റ്റിൽ

ബേക്കല്‍ : അച്ഛനെ മകൻ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു.  ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ തീയറ്ററിന് സമീപത്തെ  അപ്പക്കുഞ്ഞി (67) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (35) ബേക്കല്‍ പൊലീസിൻ്റെ പിടിയിലായി.

 തിങ്കള്‍ വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ വാക്ക്  തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തര്‍ക്കത്തിനിടയില്‍ പ്രമോദ് ഇരുമ്പ് പാര കൊണ്ട് അച്ഛനെ തലയില്‍ അടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞിയെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച പകല്‍ അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. മകന്റെ അടിയേറ്റതിനെ തുടര്‍ന്ന് അപ്പകുഞ്ഞി ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ശേഷം കോട്ടിക്കുളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതിനിടയിലാണ് തിങ്കളാഴ്ച വൈകീട്ട് അച്ഛനും മകനും തമ്മില്‍ വീണ്ടും വാക് തര്‍ക്കമുണ്ടായതും അച്ഛനെ തലക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതും.


No comments