JHL

JHL

അജ്വാ യൂത്ത് കണ്ണാടിപ്പാറയുടെ സാന്ത്വന പ്രവർത്തനം വ്യത്യസ്തവും മാതൃകാപരവും; എകെഎം അഷ്‌റഫ്‌ എംഎൽഎ

മംഗൽപാടി(www.truenewsmalayalam.com) : കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിൽ കണ്ണാടിപ്പാറ എന്ന ഗ്രാമ പ്രദേശത്ത് പ്രവർത്തിക്കുന്ന അജ്വായൂത് കണ്ണാടിപ്പാറ സമൂഹത്തിലെ നിർദ്ധനരും നിലാലംബരുമായ വിധവകളായ മാരാ രോഗങ്ങളാൽ മാറ്റിനിർത്തപ്പെട്ടവരുമായ ഒരുപറ്റം സഹോദരിമാരെ കണ്ടെത്തി വിശുദ്ധ മാസമായ റംസാൻ മാസത്തിൽ നടത്തിയ ഈ സാന്ത്വന പ്രവർത്തനം ഏറ്റവും ശ്രദ്ധേയവും മാതൃകാപരവുമാണ് എന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് സാഹിബ് പറഞ്ഞു.

 താൻ ഈ റംസാൻ മാസത്തിൽ പങ്കെടുത്ത നിരവധി സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിൽനിന്നും ഏറ്റവും വ്യത്യസ്തമായതും അത്ഭുതപ്പെടുത്തുന്നതും ആണ് എന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് സാഹിബ് പറഞ്ഞു.

 മംഗൽപാടി കണ്ണാടിപ്പാറയിൽ അജുവാ യൂത്ത് കണ്ണാടിപ്പാറ നിർധനരും നിലാരംഭരും വിധവകളും സമൂഹത്തിൽ നിന്ന് അകറ്റിനിർത്തപ്പെടുന്ന രോഗങ്ങളെ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരുമായ 27 സഹോദരിമാർക്ക് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുന്ന തയ്യൽ മിഷന് നൽകി സാന്ത്വന സ്പർശം സമർപ്പിക്കുന്ന പരിപാടി യുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

   കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സാമൂഹിക സാംസ്കാരിക സാന്ത്വന പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ അജുവായുത് കണ്ണാടിപ്പാറ ഈ പ്രദേശത്തെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ ഘടകമാണ് എന്നും, വ്യത്യസ്ത മേഖലകളിൽ സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹിക സംഘടനകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ വിജയകരമായി നടത്തുന്നത് അഭിനന്ദനാർഹമാണ് എന്നും എംഎൽഎ പറഞ്ഞു.

 അബ്ദുൽ ഹമീദ് ഹാജി കൽപ്പന അധ്യക്ഷത വഹിച്ചു, കണ്ണാടി പാറ ഇമാം ഇബ്രാഹിം മുസ്‌ലിയാർ പ്രമുഖ സാമൂഹിക പ്രവർത്തകരായ മുസ്തഫ സി പി ഐ കടമ്പാർ കെപി മുഹമ്മദ്‌ ഉപ്പള,  മൂസ അടുക,  ഇബ്രാഹിം തോകെ, മുനീർ പോസോട്ട്, ഹനീഫ പോസൊട്ട്, ഇബ്രാഹിം ഹിദായത് നഗർ, സയ്യിദ് സാലി തങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 അൽഹാജ് അബ്ദുസ്സലാം ദാരിമി കുബനൂർ മുദരിസ് ഉസ്താദ് അവർകളുടെ നേതൃത്വത്തിൽ അബ്ദുൽ നാസർ മഅദനിയുടെ രോഗശമനത്തിന് പ്രത്യേക പ്രാർത്ഥന നടന്നു.

  റംസാൻ മാസത്തിലെ 27 ആം നാളിൽ 27വനിത കൾക്ക് സാന്ത്വനം സമർപ്പിക്കുന്ന ഇന്നേ ദിവസം റംസാൻ 27മഅദനിയുടെ ജന്മ ദിനമാണെന്ന പ്രത്യേകതയുമുണ്ട്എന്ന് വിഷയവതരണം നടത്തിയ എസ് എം ബഷീർ പറഞ്ഞു.

 പരിപാടിയുടെ കോഡിനേറ്റർ മുൻ പഞ്ചായത്ത്‌ അംഗം അബ്ദുൽ റഹ്മാൻ ബെകൂർ സ്വാഗതവും ഫാറൂഖ് കെ കെ നഗർ നന്ദിയും പറഞ്ഞു.


No comments