JHL

JHL

ഷേണിയില്‍ വീടിന് തീപിടിച്ച് മേൽക്കൂരയും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു

പെര്‍ള(www.truenewsmalayalam.com) : ഷേണിയില്‍ വീടിന് തീപിടിച്ച് മേൽക്കൂരയും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു.

ഷേണി ബാരെദള സ്വദേശി ഭട്ട്യ നായക്കിന്റെ ഓട് മേഞ്ഞ വീടാണ് ഇന്നലെ വൈകിട്ടോടെ കത്തിനശിച്ചത്. ഭട്ട്യ നായക്കും മകന്റെ രണ്ട് കുട്ടികളും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്.

 വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഭട്ട്യ നായക് രണ്ട് കുട്ടികളെയുമെടുത്ത് ഉടൻ പുറത്തേക്ക് ഓടുകയായിരുന്നു.

 വിവരമറിഞ്ഞ് അയല്‍വാസികളും നാട്ടുകാരും ചേർന്ന് തീ അനക്കാൻ ശ്രമിക്കവേ വീടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും, വീടിന്റെ ഭിത്തി തകര്‍ന്ന് കല്ലുകള്‍ ദൂരെ തെറിച്ചു വീഴുകയും ചെയ്തു.  ഇതോടെ തീ അണക്കുവാനുള്ള ശ്രമത്തില്‍ നിന്ന് നാട്ടുകാര്‍ പിന്തിരിയുകയായിരുന്നു.

 പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം എത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.

 ഫ്രിഡ്ജ്, സ്റ്റീല്‍ അലമാര, ടി.വി, മറ്റു വിലപ്പിടിപ്പുള്ള രേഖകളും വസ്ത്രങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു.

No comments