JHL

JHL

പേരാൽ സ്കൂളിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നു; സ്കൂളിലെ പച്ചക്കറി കൃഷിയും പൂച്ചെടികളും നശിപ്പിച്ചു

 

കുമ്പള(www.truenewsmalayalam.com) :  പേരാൽ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂളിൽ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. രാത്രിയുടെ മറവിയിലും,വെളുപ്പിനും സ്കൂളിലെത്തുന്ന സാമൂഹിക വിരുദ്ധർ സ്കൂളിലെ പൂച്ചെടികളും നട്ടുവളർത്തിയ കൃഷിയും നശിപ്പിക്കുന്നതായാണ് പരാതി.

 കൃഷിഭവനുകളിൽ നിന്നും മറ്റും സ്വരൂപിച്ച് ചാക്കിലാക്കി വളർത്തിയ പച്ചക്കറി കൃഷി തൈകളും, സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൂച്ചെടികളും എറിഞ്ഞു തകർക്കുക, സ്കൂളിന്റെ ഗേറ്റ് തകർത്തു അകത്തു കടക്കുക, ചുമരുകളിൽ അശ്ലീലം എഴുതി വൃത്തികേടാക്കുക, മഴവെള്ള സംഭരണിയുടെയും, കുടിവെള്ളത്തിന്റെയും പൈപ്പുകൾ തകർക്കുക എന്നിവ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

 സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനായി സ്കൂളിൽ സിസിടിവി സ്ഥാപിക്കാൻ പണ്ട് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് പിടിഎ ഭാരവാഹികൾ നിരന്തരം കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരെ ബന്ധപ്പെടാറുണ്ടെങ്കിലും ആവശ്യം പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. 

വിഷയത്തിൽ പോലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും,സ്കൂൾ പിടിഎ കമ്മിറ്റിയും.


No comments