റംസാൻ റിലീഫ്; പെരുന്നാൾ കിറ്റും, വീട് നിർമ്മാണത്തിനുള്ളധന സഹായവും വിതരണം ചെയ്ത് മൊഗ്രാൽ ദീനാർ യുവജന സംഘം
മൊഗ്രാൽ(www.truenewsmalayalam.com) : റംസാൻ റിലീഫിന്റെ ഭാഗമായി വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി നിർധന കുടുംബനാഥന് അരലക്ഷം രൂപയുടെ സാമ്പത്തിക സഹായവും, നൂറോളം വരുന്ന നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും നൽകി ദിനാർ യുവജന സംഘത്തിന്റെ റംസാൻ റിലീഫ് പ്രവർത്തനം ശ്രദ്ധേയമായി.
ചളിയങ്കോട് ജുമാമസ്ജിദ് ഖത്തീബ് മൂസ സഹീദി തുക ദിനാർ യുവജന സംഘം ഖത്തർ കമ്മിറ്റി പ്രസിഡന്റ് ഫാറൂഖിന് കൈമാറി. പെരുന്നാൾ ഭക്ഷ്യ കിറ്റുകൾ യുവജന സംഘം പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകി.
ചടങ്ങിൽ ബദറുദ്ദീൻ, കാദർ സലാമിയ,അബ്ദുൽ ഖാദർ,ഔഫ് എന്നിവർ സംബന്ധിച്ചു.
Post a Comment