JHL

JHL

കണ്ണപുരത്ത് വാഹനാപകടം ; അഞ്ച് കാസർഗോഡ് സ്വദേശികൾ ലോറിക്കടിയിൽ പെട്ട് മരിച്ചു

കണ്ണൂർ (www.truenewsmalayalam.com) : കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശികളായ അഞ്ചുപേർ മരിച്ചു. 
കുഞ്ഞച്ചേരി പെട്രോൾ പമ്പിൽ സമീപം ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശി കെഎൻ പത്മകുമാർ (59), യാത്രക്കാരായ കാസർഗോഡ് ഭീമനടി മണ്ഡപം സ്വദേശി സുധാകരൻ (52), ഭാര്യ അജിത (35), ഭാര്യ പിതാവ് പുത്തൂർ കൊഴുമ്മൽ സ്വദേശി കൃഷ്ണൻ(65), അജിതയുടെ സഹോദരൻറെ മകൻ  ആകാശ് (09) എന്നിവരാണ് മരിച്ചത്. 
നാലുപേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 
9 വയസ്സുകാരനായ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. 
കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ ഗ്യാസിലിണ്ടറുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

No comments