മടിക്കേരിയിൽ ആരിക്കാടി സ്വദേശിനി കാറിടിച്ച് മരിച്ചു ; കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക്
മടിക്കേരി സുണ്ടിക്കൊപ്പയിലാണ് അപകടം.റാബിയ 2015ൽ കുമ്പള പഞ്ചായത്ത് ഒന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിൽ നിന്നും മത്സരിച്ചിരുന്നു. നിലവിൽ കുടുംബശ്രീ കുമ്പോൽ സിഡിഎസ് മെമ്പറായി സേവനം ചെയ്ത് വരുന്നു. മികച്ച കുടുംബ ശ്രി പ്രവർത്തകയായിരുന്നു
മടിക്കേരിയിൽ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം ഞായറാഴ്ച രാവിലെ പോയതായിരുന്നു . റോഡരികിൽ സംസാരിച്ചു കൊണ്ടിരിക്കെ എതിരെ വന്ന വാഹനം ഇടിച്ചാണ് മരണപ്പെട്ടത് . മയ്യിത്ത് ഇപ്പോൾ മടിക്കേരി ഗവണ്മെന്റ് ഹോസ്പിറ്റലിലാണുള്ളത്. അവിടത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സജിവ മുസ്ലിം ലീഗ് പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയുമായ റാബിയയുടെ അപ്രതീക്ഷിത മരണത്തിൽ കാസറഗോഡ് ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ, ജമാൽ കണ്ടത്തിൽ, മുഹമ്മദ് കുഞ്ഞി, മൊയ്തീൻ അസീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Post a Comment