JHL

JHL

ആൾതാമസമില്ലാത്ത വീട്ടുവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കുമ്പള(www.truenewsmalayalam.com) : കൂടാൽ മെർക്കള മണ്ടേക്കാപ്പിൽ ആൾതാമസമില്ലാത്ത വീട്ടിലെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 

തളിപ്പറമ്പ് സ്വദേശി അപ്പച്ചനെ(72)യാണ് തങ്കച്ചൻ എന്നയാളുടെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ പരിസരവാസികൾ കണ്ടത്. 

നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കുമ്പള പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. 


No comments