കെ.എസ് കണക്ട്; "ആസ്പിരന്റ്സ്" പദ്ധതിക്ക് തുടക്കമായി
കാസർകോട്(www.truenewsmalayalam.com) : ചെട്ടുംകുഴി കെ.എസ് അബ്ദുല്ല സീനിയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കെ.എസ് കണക്ട്, രാജ്യത്തെ മുൻനിര ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ എൻട്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കെ.എസ് കണക്ട് ആസ്പിരന്റ്സ്" പദ്ധതിക്ക് തുടക്കമായി.
കെ.എസ് കണക്ടിലെ ആയിരക്കണക്കിന് വരുന്ന അംഗങ്ങൾക്ക് എൻട്രി ആപ്ലിക്കേഷൻ വഴി കുറഞ്ഞ ചിലവിൽ മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കാനും തുടർ വിദ്യാഭ്യാസ-നൈപുണ്യ കോഴ്സുകൾ ചെയ്യാനും ഇതിലൂടെ അവസരമൊരുങ്ങും.
എൻട്രി ആപ്ലിക്കേഷൻ കണ്ടന്റ് ഹെഡ് റാഷിദ് മുഹ്‌യിദ്ദീൻ, കെ.എസ് കണക്ട് അംഗം ഫാരിഷ എന്നിവർ സംയുക്തമായി പദ്ധതിയുടെ പോസ്റ്റർ പ്രകാശനം നടത്തി.
കെ.എസ് കണക്ട് അംഗങ്ങളായ അയ്ഷ സമീഹുള്ള, ജെറി ഷഹസാദ്, റഹീസ് പട്ട്ള, മിസ്ഹബ് ചൂരി എന്നിവർ സംബന്ധിച്ചു.
Post a Comment