JHL

JHL

റംസാൻ വിട ചൊല്ലുന്നു: ഭക്തിസാന്ദ്രമായി റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച

കുമ്പള(www.truenewsmalayalam.com) :  അസഹ്യമായ കൊടുംചൂടിലും അന്ന പാനീയങ്ങളുപേക്ഷിച്ച് പൂർണ്ണമായ വ്രതശുദ്ധിയോടെയാണ് വിശ്വാസി സമൂഹം ഈ പ്രാവശ്യം നോമ്പ് അനുഷ്ഠിച്ചത്.

 വ്രതശുദ്ധിയുടെ നാളുകൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞുപോയതിൽ നോമ്പുകാർ ദുഃഖിതരാണ്. അത്രത്തോളം പ്രാധാന്യം നോമ്പ് അനുഷ്ഠാനത്തിന് വിശ്വാസി സമൂഹം വിലകൽപ്പിക്കുന്നുണ്ട്.

 ലോകമെമ്പാടും മുസ്ലിം സമൂഹം നേരിടുന്ന വലിയ പ്രയാസങ്ങൾക്കിടയിലാണ് നോമ്പുകാലം വന്നെത്തിയത്. അതുകൊണ്ടുതന്നെ കണ്ണ് നിറഞ്ഞുള്ള പ്രാർത്ഥനയിലാണ് വിശ്വാസി സമൂഹം. മനസ്സും,,ശരീരവും ശുദ്ധീകരിച്ച് എല്ലാം അല്ലാഹുവിൽ അർപ്പിച്ചുള്ള 30 ദിനരാത്രങ്ങളിൽ 25 നോമ്പ് കാലം പിന്നിട്ടതോടെ പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളിലും, പ്രാർത്ഥനയിലും മുഴുകുകയാണ് വിശ്വാസികൾ.

 ഇനിയുള്ള ദിനരാത്രങ്ങൾ ശ്രേഷ്ഠത ഉള്ളതാണ്. "ലൈലത്തുൽ ഖദർ'' രാവ് പ്രതീക്ഷയർപ്പിച്ചിട്ടുള്ള ഈ ദിനരാത്രങ്ങളിലെ ഓരോ സെക്കൻഡും, മിനിറ്റും, മണിക്കൂറും വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതും,ഒഴിച്ചുകൂടാനാവാത്തതും, പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതുമായ സമയങ്ങളായാണ് കാണുന്നത്.

 റംസാൻ മാസത്തിലെ ഓരോ വെള്ളിയാഴ്ചയും കടന്നുപോകുമ്പോൾ പ്രത്യേക പ്രാർത്ഥനകൾ കൊണ്ട് വിശ്വാസികൾ നോമ്പിനെ ധന്യമാക്കുന്നു. ഈ നോമ്പുകാലത്തെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്ന്. അതുകൊണ്ടുതന്നെ ജുമാ നിസ്കാരത്തിനും, പ്രത്യേക പ്രാർത്ഥനയ്ക്കും പള്ളികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

No comments