ആരിക്കാടി വാതിൽ കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും പണവും കവർന്നു
കുമ്പള(www.truenewsmalayalam.com) : ആരിക്കാടി വാതിൽ കുത്തിത്തുറന്ന് കവർച്ച, സ്വർണ്ണവും പണവും കവർന്നു. ആരിക്കാടി സ്വദേശിയും പ്രവാസിയുമായ സിദ്ദീഖിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ കവർച്ച നടന്നത്.അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്.
വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ സമയത്തായിരുന്നു കവർച്ച നടന്നത്, വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ സ്വര്‍ണ്ണമാലയും, 10,000 രൂപയും മോഷ്ടിച്ചു.
ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ നാലുമണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. രണ്ടു അലമാരകളിലെതുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായി നിരവധി കവര്‍ച്ചകളാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത്. എന്നാല്‍ ഒരു കേസിനു പോലും തുമ്പുണ്ടാക്കാനായിട്ടില്ല.
കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment