JHL

JHL

റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി

തിരുവനന്തപുരം(www.truenewsmalayalam.com) : കാസറഗോഡ് ചുരിയിൽ മസ്ജിദിനുളളിൽ അതിക്രമിച്ചു കയറി ഇമാം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന പ്രതികളെ വെറുതെ വിട്ട കോടതി വിധി ദൗർഭാഗ്യകരവും നിരാശാജനകവുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസലീം മൗലവി.

റിയാസ് മൗലവിയെ കൊലപ്പെടുത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ തിരുവനന്തപുരം താലൂക്ക് കമ്മറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്കെതിരെ മതിയായ തെളിവ് സമർപ്പിക്കുന്നതിൽ പ്രോസിക്ക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതിയും, സമർപ്പിച്ച തെളിവുകൾ പരിഗണിക്കപ്പെട്ടില്ലന്ന് പ്രോസിക്ക്യൂട്ടറും പറയുന്ന വിചിത്രമായ അവസ്ഥയാണുള്ളത്.

 ഫലത്തിൽ ക്രൂരകൃത്യം നടത്തിയ പ്രതികൾ രക്ഷപ്പെട്ടിരിക്കുന്നു. മുസ്ലിം പളളികൾ ആക്രമിക്കുകയും ജീവനക്കാരെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവങ്ങൾ ഇടയ്ക്കിടെ സംഘ്പരിവാർ പരീക്ഷിക്കുന്നത് സർക്കാർ ഗൗരവത്തിലെടുക്കണം.

റിയാസ് മൗലവിയുടെ ഘാതകർ രക്ഷപ്പെട്ടാൽ ജനാധിപത്യ സമൂഹം സർക്കാരിനെ ശിക്ഷിക്കുമെന്നും അബ്ദുസ്സലീം മൗലവി ചൂണ്ടിക്കാട്ടി.

 ജംഇയ്യത്തുൽ ഉലമാ താലൂക്ക് പ്രസിഡന്റ് കല്ലാർ സെയ്നുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു. 

ജില്ലാ പ്രസിഡൻ്റ് കുറ്റിച്ചൽ ഹസൻ ബസരി മൗലവി മുഖ്യ പ്രഭാഷണം നടത്തി.nമുഹമ്മദ് നിസാർ അൽഖാസിമി, മൗലവി അർഷദ് മന്നാനി, ശിഹാബുദ്ദീൻ മൗലവി, നാസിമുദ്ദീൻ ബാഖവി, ഷറഫുദ്ദീൻ മൗലവി,നൗഷാദ് ബാഖവി, മുഹമ്മദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് സഹിൽ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.

No comments