JHL

JHL

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ബംബ്രാണ സ്വദേശി മരിച്ചു


കുമ്പള(www.truenewsmalayalam.com) : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ബംബ്രാണ സ്വദേശി മരിച്ചു.

ബംബ്രാണ അണ്ടിത്തടുക്ക സ്വദേശി യൂസഫ് കൈഫ് (19) ആണ് മരിച്ചത്.

ഏപ്രിൽ 20ന് ഉപ്പള - കുക്കാർ ദേശീയപാതയിൽ വെച്ചായിരുന്നു അപകടം, യു എൽ സി യുടെ ലോറിയുമായി യുവാവ് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൈഫ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഖാലിദ് ഹമീദ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: കാസിഫ്, ലിയ, ലിബ.


No comments