JHL

JHL

വിഷു ദിനത്തിൽ യുവാവിനെ കാണാതായി; തിരച്ചിലിനൊടുവിൽ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


 ബദിയടുക്ക(www.truenewsmalayalam.com) : വിഷു ദിനത്തിൽ ‍ കാണാതായ യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

 ബദിയടുക്ക ബേങ്ങത്തടുത്തിലെ കമലയുടെ മകന്‍ സുദീപ് (20) ആണ് മരിച്ചത്.

 ഞായറാഴ്ച വൈകുന്നേരമാണ് സുദീപിനെ കാണാതായത്. 

തെരച്ചില്‍ തുടരുന്നതിനിടെ പത്തരമണിയോടെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. സഹോദരങ്ങള്‍: സന്തോഷ്, സന്ദീപ്.


No comments