ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരവുമായി മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാൻ വോട്ടർമാർക്ക് അവസരമൊരുക്കി മൊഗ്രാൽ ദേശീയവേദി പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
2000 പേർക്ക് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. കൂപ്പണുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യും.
20 മണ്ഡലങ്ങളിലെ പ്രവചനങ്ങൾക്ക് പുറമെ "ആരാകും അടുത്ത പ്രധാനമന്ത്രി, രാജ്യത്ത് ഇന്ത്യാ മുന്നണിയും, എൻഡി എയും എത്ര സീറ്റുകൾ വീതം നേടും'' തുടങ്ങിയ ചോദ്യങ്ങളും പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തും.
കൂപ്പണുകൾ തിരഞ്ഞെടുപ്പ് ദിവസം വിതരണം ചെയ്തു തുടങ്ങും. മെയ് 31 വരെ കൂപ്പണുകൾ വിവിധ സ്ഥലങ്ങളിലായി സ്വീകരിക്കും. ഇതിനായി സംവിധാനം ഒരുക്കും.
വോട്ടെണ്ണൽ ദിവസത്തിന്റെ പിറ്റേദിവസം കൂപ്പണുകൾ പരിശോധിച്ചു വിജയികളെ കണ്ടെത്തും. ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയികളാവുന്ന മൂന്നുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ പൊതു ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
Post a Comment