കാസറഗോട്ടെ പെരുന്നാൾ "അപ്പം'' വിപണിയിലെത്തി
കുമ്പള(www.truenewsmalayalam.com) : വർദ്ധിച്ചുവരുന്ന അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് കാസറഗോട്ടെ പെരുന്നാൾ അപ്പങ്ങളുടെ വിലയിലും വിപണിയിൽ കണ്ടു തുടങ്ങി.
പെരുന്നാളിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ പെരുന്നാൾ പലഹാരങ്ങൾ അടുക്കളകളിൽ നിന്ന് ബേക്കറികളിൽ എത്തിത്തുടങ്ങി.
നേരത്തെ വീട്ടുകാർ വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കിയിരുന്ന പെരുന്നാൾ പലഹാരങ്ങളാണ് ഇപ്പോൾ ബേക്കറികളിൽ വിൽപ്പനയ്ക്കെത്തിയിട്ടുള്ളത്.
ചൂട് അസഹ്യമായതിനാൽ തിളക്കുന്ന എണ്ണയുടെ മുന്നിൽ കാസറഗോഡൻ സ്പെഷ്യൽ പെരുന്നാൾ അപ്പങ്ങൾ ഉണ്ടാക്കാൻ സ്ത്രീകൾ പിൻവലിഞ്ഞ തോടെയാണ് പലഹാരങ്ങൾക്ക് ഇപ്പോൾ വീട്ടുകാർ ബേക്കറികളെ ആശ്രയിക്കുന്നത്.
വിവിധ തരത്തിലുള്ള പലഹാരങ്ങൾക്ക് ബേക്കറികളിൽ 200 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്നു.
സൊറോട്ട,പൊരിയപ്പം, കട്ലാച്ചി, ഈത്തപ്പഴം പൊരി, ചട്ടിപ്പത്തില് ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നതാണ് കാസറഗോഡ് പെരുന്നാൾ പലഹാരങ്ങൾ.
പെരുന്നാൾ ആശംസകൾ നേരാനും, സന്തോഷം പങ്കുവയ്ക്കാനും കുടുംബാംഗങ്ങളെയും, സന്ദർശകരെയും വീടുകളിൽ വരവേൽക്കുന്നത് ഇത്തരത്തിലുള്ള പെരുന്നാൾ അപ്പങ്ങൾ കൊണ്ടാണ്.
ഇതിനായി വീടുകളുടെ തീൻമേശയിൽ പത്തോളം അപ്പങ്ങൾ നിരത്തി വെക്കും.ഒപ്പം വ്യത്യസ്തങ്ങളായ ജ്യൂസുകളും.
Post a Comment