JHL

JHL

എംഡിഎംഐ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാസർഗോഡ്(www.truenewsmalayalam.com) : എം.ഡി.എം.ഐ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

വിദ്യാനഗർ സ്വദേശി മുഹമ്മദ് റാസിക് (29) ആണ് കാസർഗോഡ് പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് 8 ഗ്രാം എംടിഎംഎ മയക്കുമരുന്ന് കണ്ടെത്തിയത്.

വിൽപ്പനക്കായി എത്തിച്ച എംഡിഎംഐ മയക്കുമരുന്നാണ് പിടികൂടിയത്.

കാസർകോട് ടൗൺ എസ്ഐ പി പി അഖിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ, ഡ്രൈവർ സിപി ഓ സനീഷ് ജോസഫ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

No comments