കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിര്‍മ്മാണതൊഴിലാളി മരിച്ചു
പെര്‍ള(www.truenewsmalayalam.com) : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിര്‍മ്മാണതൊഴിലാളി മരിച്ചു.
കാട്ടുകുക്കെ മൊഗേറു സ്വദേശി സീതാരാമന്‍(49) ആണ് ഇന്നലെ വൈകിട്ട് 4.30 മണിയോടെ കാട്ടുകുക്കെ അടുക്കസ്ഥല റോഡിലെ ബോളമൂലയില്‍ ആള്‍ട്ടോകാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സീതാരാമനെ ഉടൻ മംഗളൂരു കെ.എം.സി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
അണ്ണുനായക് - സരസ്വതി ദമ്പതികളുടെ മകനാണ്
ഭാര്യ: വാരിജ.
മക്കള്‍: സങ്കേഷ്, അക്ഷത. സഹോദരങ്ങള്‍: മാലിങ്ക, ലീലാവതി.
Post a Comment