JHL

JHL

കൂട്ടിയും, കുറച്ചും മുന്നണികൾ; വോട്ടർമാരുടെ മനസ്സറിയാൻ ദേശീയവേദി

മൊഗ്രാൽ(www.truenewsmalayalam.com) : കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ വിജയ-പരാജയങ്ങൾ വിലയിരുത്തി മുന്നണികൾ.

അതിനിടെ വോട്ടർമാരുടെ മനസ്സറിയാൻ മൊഗ്രാൽ ദേശീയവേദി പ്രവചന മത്സരവുമായി രംഗത്ത്.

 വോട്ടെണ്ണാനും, ഫലമറി യാനും ഒരു മാസത്തിൽ കൂടുതൽ സമയം ഉള്ളപ്പോൾ വോട്ടർമാരുടെ മനസ്സിലുള്ളത്  കൂപ്പണിൽ കുറിച്ചിട്ട്  സമ്മാനം നേടാനാണ് ദേശീയവേദി അവസരമൊരുക്കുന്നത്. മെയ് ഒന്നാം തീയതി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂപ്പണുകൾ വിതരണം ചെയ്ത് തുടങ്ങും.

 31- ആം തീയതി വരെ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം കൃത്യമായി പ്രവചിച്ച 3 പേർക്ക് "സ്പിക് ''ഗ്രൂപ്പ്‌ ദുബായ്, 'സാന്ത്വനം' ദുബായ്, 'അൽ മുതകമ്മൽ' ഉമ്മുൽ ഖുവൈൻ  എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ആകർഷകമായ സമ്മാനങ്ങൾ പൊതുവേദിയിൽ വെച്ച് നൽകും.

 കൂടുതൽ പേർ വിജയികളാകുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ മൂന്നു പേരെ വിജയികളായി തെരെഞ്ഞെടുക്കും.

കൂപ്പൺ  ദേശീയ കാർ റാലി ചാമ്പ്യൻ  മൂസാ ഷരീഫ് പ്രകാശനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട്‌ അബ്ദുള്ളകുഞ്ഞി നട്പ്പളം, ഉപദേശക സമിതി അംഗം ഹമീദ് പെർവാഡ്, സിദ്ദീഖ് റഹ്മാൻ,ഖാദർ മൊഗ്രാൽ, എംഎ മൂസ, ബിഎ മുഹമ്മദ് പേരാൽ, എംഎസ് മുഹമ്മദ് കുഞ്ഞി,എഎം അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു. ട്രഷറർ എച്ച്എംകരീം നന്ദി പറഞ്ഞു.


No comments