JHL

JHL

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും സംയുക്തമായി സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുമ്പള(www.truenewsmalayalam.com) : ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും സംയുക്തമായി സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുമ്പള കോട്ടൂടൽ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

അരുണാക്ഷി, വസന്ത, ഇന്ദിര ടീച്ചർ, വിജയലക്ഷ്മി, വസന്തി, സാഹിദ ഇല്യാസ്, ഷഹനാസ്, അഡ്വ. തസ്നീം ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ സമിതി അംഗം സക്കീന അക്ബർ, എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി വനിത കുമ്പള ഏരിയ കൺവീനർ സൈനബ മോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഏരിയ സെക്രട്ടറി ഹബീബ സ്വാഗതം പറഞ്ഞു, ഇസ്മായിൽ മാസ്റ്റർ റമദാൻ സന്ദേശം നൽകി സംസാരിച്ചു, ജി ഐ ഓ ഏരിയ സെക്രട്ടറി മർയം ലുബൈന നന്ദി പറഞ്ഞു.


No comments