JHL

JHL

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ തകരാർ; ആർക്ക് വോട്ട് ചെയ്താലും താമരക്ക് ഒരു വോട്ട് ഉറപ്പ്

കാസർകോട്(www.truenewsmalayalam.com) : ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയിൽ താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന പ്രതിഭാസം. താമരക്ക് ഒരു വോട്ട് ചെയ്താൽ വി വിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവിപാറ്റ് എണ്ണുമ്പോൾ ഒരു വോട്ട് താമരക്ക് ലഭിക്കുന്നു.

 കാസർകോട് ഗവ. കോള ജിൽ നടക്കുന്ന ഇ.വി.എം പരിശോധ നയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്. മൊഗ്രാൽ പു ത്തുർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മാ യിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തു കളിലെ മെഷീനുകളിലാണ് ഈ പരാ

തി ഉയർന്നത്. പട്ടികയിൽ ആദ്യ സ്ഥാനാർഥിയാ തുകൊണ്ടാണ് ഒരു വോട്ട് ചെയ്യുമ്പോ ൾ ആദ്യത്തെ സ്ഥാനാർഥിക്ക് ഒരു വോ ട്ട് വീഴുന്നതെന്നും ആദ്യത്തേത് മറ്റേ തെങ്കിലും സ്ഥാനാർഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും എന്നും പരിശോധകർ പറഞ്ഞു.

 എണ്ണാനുള്ളതല്ല എന്ന് വി വിപാറ്റിൽ പ്രത്യേകം രേഖ പ്പെടുത്തിയിട്ടുള്ളതിനാൽ ഗൗരവമുള്ളതല്ല എന്നും പറയുന്നു. അതേസമയം, വിവിപാറ്റ് എണ്ണേണ്ടിവരുമ്പോൾ വോ ട്ട് തങ്ങളുടേതാണ് എന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യം ഉണ്ടാ കുമെന്ന് പരാതിക്കാർ പറയുന്നു.

 ഇത് കൗണ്ടിങ് കേന്ദ്രങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും. ഈ പ്രശ്‌നം പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എ ഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതിനിധി നാസർ ചെർക്കളം വരണാധികാരിക്ക് പരാതി നൽകി.

 228 മെഷീനുകളാണുള്ളത്, ഒരു റൗണ്ടിൽ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ നാല് മെഷീനുകളിൽ പരാതി ഉയർന്നു. ആ കെ മെഷീനുകളിൽ അഞ്ച് ശതമാനത്തിന് മുകളിൽ പരാതികളുണ്ടായാൽ മുഴുവൻ മെഷീനുകളും മാറ്റണം എന്ന് ആവശ്യപ്പെടാം.


No comments