JHL

JHL

മതേതര സംഗമമായി എൻ.സി.പി(എസ് ) ഇഫ്താർ സംഗമം

ഉപ്പള(www.truenewsmalayalam.com) : ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണ ചൂടിനിടയിൽ എൻ. സി. പി(എസ്) കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള കൈകമ്പയിൽ ഒരുക്കിയ ഇഫ്ത്താർ സംഗമം എല്ലാവിഭാഗം ആളുകളുടെയും കൂടി ചേരലിലൂടെ സ്നേഹവിരുന്നും മതേതര സംഗമവുമായി.

 മത നേതാക്കൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, സംസ്ഥാന നേതാക്കൾ,സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രവർത്തകർ തുടങ്ങിയവർ സ്നേഹ വിരുന്നിൽ സംബന്ധിച്ചു.

ഇഫ്താർ സംഗമം സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി(എസ് ) ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു.

ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ . എൽ.ഡി. എഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.

കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പള്ളങ്കോട് അബ്ദുൾ ഖാദർ മദനി, പെരിയാട്ടടുക്കം മോണ്ട് ഫോർട്ട് ആശ്രമത്തിലെ ഫാദർ ഡൊമിനിക്ക് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

 എൻ. സി. പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. എം സുരേഷ് ബാബു, ജനറൽ സെക്രട്ടറി പി.കെ രവീന്ദ്രൻ, ജെ. ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി. രാജു, ആർ. ജെ. ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി. ടി നന്ദകുമാർ,എസ്. ഡി. പി. ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ പാക്യാര, സി. പി. ഐ ജില്ലാ കൗൺസിൽ മെമ്പർ രാമകൃഷ്ണ കടമ്പാർ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് രാഘവ ചേരാൽ, എൻ. സി. പി സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ ഭാരവാഹികളായ ടി. ദേവദാസ്, ടി.നാരായണൻ മാസ്റ്റർ, സുബൈർ പടുപ്പ്, ഉദിനൂർ സുകുമാരൻ, ഏ. ടി വിജയൻ, ദാമോദര ബെള്ളിഗെ,ഒ. കെ ബാലകൃഷ്ണൻ, രാജു, അശോകൻ, സിദ്ധിഖ് കൈകമ്പ, സീനത്ത് സതീശൻ, എൻ. ഷമീമ,ലിജോ സെബാസ്റ്റ്യൻ എൻ വൈ എൽ ജില്ലാ പ്രസിഡന്റ്‌, ബ്ലോക്ക് പ്രസിഡന്റുമാരായ മെഹ്മൂദ് കൈകമ്പ, ഉബൈദുള്ള കടവത്ത്, രാഹുൽ നിലാങ്കര, നാസർ പള്ളം തുടങ്ങിയവർ പ്രസംഗിച്ചു.


No comments